Month: February 2026

  • Breaking News

    യുദ്ധം ഒഴിവാക്കാന്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ സജീവം; അമേരിക്ക ആക്രമിച്ചാല്‍ ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്‍; ആക്രമണ സാധ്യത തള്ളാതെ ട്രംപ്; ജനകീയ പ്രക്ഷോഭത്തിനിടെ ഇറാന്‍ 6,563 പേരെ കൊന്നൊടുക്കിയെന്ന് മനുഷ്യാവകാശ സംഘടന

    ടെഹ്‌റാന്‍: ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാന്‍ സൈനിക മേധാവി ആവര്‍ത്തിക്കുമ്പോഴും പിന്നാമ്പുറത്ത് അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ഇറാന്‍. ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ സ്ഥിരീകരിച്ചെങ്കിലും ആക്രമണ ഭീഷണി തുടര്‍ന്നു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് ഇടപെടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പലുകളെ വാഷിംഗ്ടണ്‍ ഇറാന്റെ തീരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന യുദ്ധപ്രതീതിക്ക് വിപരീതമായി, ചര്‍ച്ചകള്‍ക്കായുള്ള സംഘടനാപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. വിപുലമായ ഒരു സംഘര്‍ഷം ഇറാനെയും അമേരിക്കയെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ശനിയാഴ്ച പറഞ്ഞു. ഈജിപ്ഷ്യന്‍…

    Read More »
  • Breaking News

    എപ്‌സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും; ലൈംഗിക കുറ്റവാളിയുടെതായ ഫയലില്‍ ഉള്‍പ്പെട്ടത് നാണക്കേടെന്ന് കോണ്‍ഗ്രസ്; വെറും ജല്‍പനങ്ങള്‍ എന്ന് ബിജെപി

    ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനവും പരാമര്‍ശിക്കുന്നതായുള്ള ആരോപണത്തില്‍ വിവാദം. പുറത്തുവന്നത് ജല്‍പ്പനങ്ങളാണെന്നും അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചു എന്നത് മാത്രമാണ് വസ്തുതയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ വാക്കുകളാണെന്നും കടുത്ത ഭാഷയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിമര്‍ശനം. രാജ്യത്തിന് മുഴുവന്‍ നാണക്കേടാണ് പ്രധാനമന്ത്രിയുടെ പേര് എപ്സ്റ്റീന്‍ ഫയലില്‍ ഉള്‍പ്പെട്ടതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിച്ചിട്ടുള്ളത്. തന്റെ നിര്‍ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നാണ് എപ്സ്റ്റീന്‍ വിവരിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയതാണ് എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകള്‍. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിമന്ത്രാലയം പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. മള്‍ട്ടി മില്യണറായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക കുറ്റത്തിന് ജയിലിലായിരുന്നു. 2019 ല്‍…

    Read More »
  • Breaking News

    ഇറാനില്‍ സ്‌ഫോടന പരമ്പര; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇക്കുറിയും സംഭവിച്ചത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറികള്‍?; കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു; പങ്കില്ലെന്ന് ഇസ്രയേല്‍; ദുരൂഹത തുടരുന്നു

    ടെഹ്‌റാന്‍: ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്ക്. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര്‍ മരിച്ചതെന്ന് അഗ്‌നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലെ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തള്ളിക്കളഞ്ഞു. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോര്‍മോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്.…

    Read More »
  • Breaking News

    ഇഷാന്‍ വെടിക്കെട്ട്; ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; വീട്ടുമുറ്റത്തെ മത്സരത്തിലും പതിവു തെറ്റിക്കാതെ സഞ്ജു

    കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ  തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്.  28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം…

    Read More »
Back to top button
error: