KeralaNEWS

അതിഥി തൊഴിലാളിയെ സിമന്‍റ് മിക്സറില്‍ ഇട്ട് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കോട്ടയം:  അതിഥി തൊഴിലാളിയെ സിമന്‍റ് മിക്സർ മെഷീനില്‍ ഇട്ട് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ലേമാൻ കിസ്ക് (19) നെ കൊലപ്പെടുത്തിയ കേസില്‍ വാകത്താനത്തെ കോണ്‍ക്രീറ്റ് കമ്ബനിയിലെ പ്ലാന്‍റ് ഓപ്പറേറ്റർ തമിഴ്നാട് സ്വദേശി പാണ്ടിദുരൈയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 26ന് ലേമാനെ സിമന്‍റ് മിക്സർ മെഷീനില്‍ ഇട്ട് പാണ്ടിദുരൈ സ്വിച്ച്‌ ഓണാക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ വേസ്റ്റ് കുഴിയില്‍ ഇട്ടുവെന്നും പോലീസ് പറഞ്ഞു.

Back to top button
error: