KeralaNEWS

ഷൊർണൂരിന് സമീപം തീപിടിത്തം, തീവണ്ടികള്‍ പിടിച്ചിട്ടു

ഷൊർണൂർ: വാണിയംകുളം മാന്നന്നൂരില്‍ റെയില്‍വേ ട്രാക്കിനു സമീപമുണ്ടായ തീപിടിത്തത്തെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടു.

ഏതാണ്ട് മുക്കാല്‍ കിലോമീറ്ററോളം ദൂരം റെയിലോരവും പാടത്തിന്‍റെ വശത്തെ മരങ്ങളടക്കമുള്ള കുറ്റിച്ചെടികളും കത്തിയമർന്നു.ഇതോടെ പല ട്രെയിനുകളും വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടു.

മാന്നനൂരില്‍ ഒരു ഗൂഡ്‌സ്‌ ട്രെയിൻ പിടിച്ചിട്ടു. ഷൊർണൂരില്‍ നിന്ന് കിഴക്ക് പാലക്കാട്ടേക്കുള്ള ട്രെയിനുകളും തീ നിയന്ത്രണ വിധേയമാകുന്നതു വരെ പിടിച്ചിട്ടു.നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തില്‍ തീ അണച്ച ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

Back to top button
error: