ബൈക്കില്‍ വീട്ടിലേക്ക് പോകവെ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം.
മുംബൈയിലെ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വാകോല പാലത്തില്‍ വച്ച് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. 37കാരനായ കോണ്‍സ്റ്റബിള്‍ സമീര്‍ സുരേഷ് ജാദവാണ് മരിച്ചത്.
കഴുത്ത് മുറിഞ്ഞ് റോഡില്‍ വീണ സമീര്‍ സുരേഷിനെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ഖേര്‍വാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.