BusinessTRENDING

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ട്രാവല്‍  ഡാറ്റാ പ്രൊവൈഡര്‍മാരായ ഒഎജിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ആദ്യ പത്തിലാണ് ഹമദ് വിമാനത്താവളം ഇടം നേടിയത്.

10 പേരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഹമദ് വിമാനത്താവളം. ഒന്നാം സ്ഥാനത്തുള്ളത് ദുബൈയാണ്. 2019ലെ റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളം. വണ്‍വേ എയര്‍ലൈന്‍ ശേഷി കണക്കിലെടുത്താണ് റാങ്കിങ് തയ്യാറാക്കിയത്. ലണ്ടന്‍ ഹീത്രൂ, സിംഗപ്പൂര്‍ ചാങ്ങി വിമാനത്താവളം എന്നിവയാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 

Back to top button
error: