KeralaNEWS

തൊടുപുഴ കരിങ്കുന്നത്ത്  ബൈപ്പാസ് നിര്‍മ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)

തൊടുപുഴ:വാഹനാപകടം തുടര്‍ക്കഥയായ പാലാ- തൊടുപുഴ ഹൈവേയിലെ അപകട വളവ് നിവര്‍ത്തി, കരിങ്കുന്നത്ത് ബൈപ്പാസ് നിര്‍മ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) കരിങ്കുന്നം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
 പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പാലാ തൊടുപുഴ റീച്ചില്‍ നെല്ലാപ്പാറ ഭാഗത്തെ അപകട വളവുകള്‍ നിവര്‍ത്തി ശാസ്ത്രീയമായ രീതിയില്‍ സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കണം.വളരെ തിരക്കുള്ള ഈ റോഡില്‍ നെല്ലാപ്പാറ മുതല്‍ കോലാനി വരെ 13 വളവുകളാണ് ഉള്ളത്. 180 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സംസ്ഥാനപാതയിലെ ഏറ്റവും വീതി കുറഞ്ഞ ജംഗ്ഷൻ കരിങ്കുന്നം ടൗണ്‍ ആണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ നിത്യവും വന്നുപോകുന്ന ടൗണില്‍ കാല്‍നട പോലും ദുഷ്‌കരമാണ്.
കരിങ്കുന്നം ടൗണിന് സമീപമുള്ള നെടിയകാട് നിന്ന് ബില്‍ടെക് ജംഗ്ഷൻ വരെ എത്തുന്ന രീതിയില്‍ ഒരു ബൈപ്പാസ് നിര്‍മ്മിച്ചാല്‍ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.ഈ ആവശ്യം ഉന്നയിച്ചു പാര്‍ട്ടി മണ്ഡലം കമ്മിറ്റി നവകേരള സദസ്സില്‍ നിവേദനം നല്‍കിയിട്ടുണ്ട്.

Back to top button
error: