ചങ്ങനാശേരി: കേരള യൂത്ത് ഫ്രണ്ട് (എം) ചങ്ങനാശേരി നിയോജമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 23 വരെ ചങ്ങനാശേരിയിലെ എല്ലാ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റിയെയും ഉള്‍ക്കൊള്ളിച്ച് കരോള്‍ നടക്കും.
കെ.എം മാണി കാരുണ്യഭവന നിര്‍മ്മാണ പദ്ധതിയായ സ്വപ്നക്കൂടിലൂടെ ചങ്ങനാശേരിയിലെ ഒരു നിര്‍ധന കുടുംബത്തിന് വീട് വെച്ച് കൊടുക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന കരോള്‍ ഇന്ന് ചങ്ങനാശേരി അഞ്ചുവിളക്കിന്റെ മുൻപില് അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും.കുറിച്ചി പഞ്ചായത്തില്‍ കരോള്‍ സമാപിക്കും.
22ന് മാമൂട് ജംഗ്ഷനില്‍ നിന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ ഫ്ളാഗ് ഓഫ് ചെയ്യും. റെയില്‍വേ ജംഗ്ഷനില്‍ സമാപിക്കും. 23ന് പായിപ്പാട് ജംഗ്ഷനില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്ബില്‍ ഫ്ളാഗ് ഓഫ് ചെയ്യും.ചങ്ങനാശേരി സെൻട്രല്‍ ജംഗ്ഷനില്‍ സമാപിക്കും.