ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് രാത്രിയില്‍ കാറില്‍ നിന്നിറങ്ങവെ അപകടം. ഇരുട്ടത്ത് കാല്‍വഴുതി തോട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം വെളിയില്‍ ഷെറിന്റെ ഭാര്യാ ആശ( 26) ആണ് മരിച്ചത്.
വാഹനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല് വഴുതി, തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ഇന്നലെ (ഞായർ) രാത്രി 9 മണിയോടെയാണ് ദാരുണ സംഭവം. നെടുങ്കണ്ടം ആശാരികണ്ടത്തെ സൃഹൃത്തിന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ആശയും ഭര്‍ത്താവ് ഷെറിനും. പ്രദേശത്തെ തോടിന് മുകളിലുള്ള കലുങ്കില്‍ വാഹനം നിര്‍ത്തി, ഇറങ്ങാന്‍ ശ്രമിയ്ക്കുന്നതിനിടെ ആശ കാല് വഴുതി തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും തുടര്‍ന്ന് നെടുങ്കണ്ടം ഫയര്‍ ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു. സംഭവം നടന്ന പ്രദേശത്ത് നിന്നും അല്പം ദൂരെ മാറിയുള്ള സ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.