KeralaNEWS

യുഡിഎഫ് ഭരിക്കുന്ന വെച്ചൂർ പഞ്ചായത്തും നവ കേരള സദസിന് പണം അനുവദിച്ചു; ഭരണസമിതിയുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധം, വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് ഡിസിസി

കോട്ടയം: കോട്ടയം ജില്ലയിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയും നവ കേരള സദസിന് പണം അനുവദിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന കോട്ടയം വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയാണ് നവകേരള സദസിന് പണം അനുവദിച്ചത്. നവ കേരള സദസിന് പണം അനുവദിക്കരുതെന്ന കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി പണം അനുവദിച്ചിരിക്കുന്നത്. അരലക്ഷം രൂപയാണ് കോട്ടയം വെച്ചൂർ പഞ്ചായത്ത് ഭരണസമിതി നവ കേരള സദസിന് അനുവദിച്ചത്.

വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമെന്ന് കോട്ടയം ഡി സി സി പ്രസിഡൻറ് നാട്ടകം സുരേഷ് വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡൻറിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. നവ കേരള സദസിന് പണം അനുവദിച്ച നടപടിയുമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറിൻറെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ അച്ചടക്ക നടപടി എടുക്കും എന്നും നാട്ടകം സുരേഷ് പറഞ്ഞു.

Back to top button
error: