IndiaNEWS

കേന്ദ്ര ധനമന്ത്രിയുടെ ഭര്‍ത്താവ് കണ്ണൂരില്‍; വിവരങ്ങള്‍ തേ‌ടി ഇന്‍റലിജൻസ്

കണ്ണൂർ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭര്‍ത്താവ് ഡോ. പരകാല പ്രഭാകര്‍ പങ്കെടുക്കുന്ന കണ്ണൂരിലെ പരിപാടിയെക്കുറിച്ച്‌ വിവരങ്ങള്‍ തേടി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ.

കണ്ണൂരിലെത്തുന്ന ഇദ്ദേഹം സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഇന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സേവ് പബ്ലിക് സെക്‌ടര്‍ ഫോറം ജില്ലാ കണ്‍വൻഷനില്‍ ‘വര്‍ത്തമാനകാല ഇന്ത്യ, ആവര്‍ത്തിക്കുന്ന നുണക്കഥകള്‍, പറയാത്ത സത്യങ്ങള്‍’ എന്ന വിഷയത്തിലാണു പ്രഭാഷണം.

Signature-ad

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. പി.കെ. ബിജുവാണു സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്.അടുത്തിടെ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്‍റെ ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ; എസെയ്സ് ഓണ്‍ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന പുസ്തകം മോദിക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സമ്പത്ത് വ്യവസ്ഥയെയും മറ്റു കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി കഴിവുകെട്ടവനാണെന്നു ഡോ. പരകാല പ്രഭാകര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Back to top button
error: