LocalNEWS

കാണാതായ വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

     കാത്തങ്ങാട്:  വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണിഞ്ഞ ആലിങ്കാലിലെ പരേതനായ നാരായണൻ്റെ ഭാര്യ നാരായണി (53) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽ നിന്ന് കാണാതായിരുന്നു. വീട്ടുകാർ പൊലീസിലും പരാതി നൽകിയിരുന്നു.

ബന്ധുക്കളും പരിസരവാസികളും അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാത്രി ഏഴുമണിയോടെ തൃക്കണ്ണാട് ക്ഷേത്ര കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മക്കൾ: നിവേദ്, നവ്യ.

Back to top button
error: