IndiaNEWS

കാമുകനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിലേക്ക് പോയ യുവതി തിരിച്ച്‌ ഇന്ത്യയിലെത്തി

ദില്ലി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ യുവതി അഞ്ജു തിരിച്ച്‌ ഇന്ത്യയിലെത്തി.

വാഗാ അതിര്‍ത്തി വഴിയാണ്  അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തിയത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുശേഷം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ച അഞ്ജു ഉടന്‍ ഡല്‍ഹിയിലേക്ക് പോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിവാഹിതയായും രണ്ട് കുട്ടികളുടെ മാതാവുമായ 34കാരിയായ അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്‌റുല്ല എന്നയാളെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് അതിര്‍ത്തി കടന്നത്. നസ്‌റുല്ലയെ വിവാഹം ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിച്ച്‌ ഫാത്തിമ എന്ന് പേരില്‍ ഖൈബര്‍ മേഖലയില്‍ താമസിച്ചു വരുകയായിരുന്നു.

Signature-ad

 

അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തില്‍ പാകിസ്ഥാന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുകയും ചെയ്തിരുന്നു. സെപ്തംബറില്‍, അഞ്ജു മക്കളെ കാണാന്‍ സാധിക്കാത്തതില്‍ മാനസിക വിഷമത്തിലാണെന്ന് നസ്റുല്ല പറഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് യുവതിയുടെ ഇന്ത്യയിലേക്കുള്ള മടക്കം.

Back to top button
error: