KeralaNEWS

ഭരണസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് സെക്രട്ടറിമാർ നവകേരള സദസ്സിന് പണം നൽകിയത് പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ലംഘനം; രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഇവർ അഴിയെണ്ണും: കെ.മുരളീധരൻ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പണം നൽകിയ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ലംഘനമാണ് സെക്രട്ടറിമാർ നടത്തിയതെന്നും രണ്ടര വർഷം കഴിഞ്ഞാൽ ഇവരെല്ലാം അഴിയെണ്ണുമെന്നും മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലെടുത്തതിനെതിരെയും കോൺഗ്രസ് നേതാവ് കോട്ടയിൽ രാധകൃഷ്ണനെ ഡിവൈഎഫ്ഐക്കാർ മർദിച്ചെന്നാരോപിച്ചും നടത്തിയ കോഴിക്കോട് റൂറൽ എസ്‍പി ഓഫീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവ് അനുസരിക്കേണ്ട ജോലി മാത്രമാണ് സെക്രട്ടറിക്കുള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍, ഇവിടെ എന്താണ് ഉണ്ടായത്? പല പഞ്ചായത്തുകളും നവകേരള സദസ്സിന് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ സെക്രട്ടറിമാര്‍ പണം കൊടുത്തുകഴിഞ്ഞു. പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ലംഘനമാണിത്. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഈ സെക്രട്ടറിമാര്‍ അഴിയെണ്ണുമെന്ന് ഉറപ്പിച്ചുപറയുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Back to top button
error: