CrimeNEWS

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 26കാരനായ പ്രതിക്ക് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കോടതി 20 വർഷം തടവിനും, 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയിൽ വീട്ടിൽ ജയ്സൺ ജോർജ് (26) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

ഇയാൾ 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (POCSO) ഇയാളെ ശിക്ഷിച്ചത്. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒയായ ഷൈൻ കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

Back to top button
error: