12 കോടി സമ്മാനവുമായി ഇത്തവണത്തെ പൂജ ബമ്ബര്‍ നറുക്കെടുപ്പ് നവംബർ 22-ന്. കഴിഞ്ഞവര്‍ഷം 10 കോടിയായിരുന്നു പൂജാ ബമ്ബറിന്‍റെ ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം വഴി നാല് കോടിപതികളെയാണ് ഇത്തവണത്തെ പൂജ ബമ്പർ സൃഷ്ടിക്കുക. 300 രൂപയാണ് ടിക്കറ്റ് വില.
10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന മൂന്നാം സമ്മാനവും അഞ്ച് പരമ്ബരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്ബരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന. ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും.
ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന.16.11.2023 വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്.നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in ലഭ്യമാകും.