KeralaNEWS

പത്തനംതിട്ടയിൽ ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട:  ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.ഇലവുംതിട്ടയിലാണ് സംഭവം.
ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേര്‍ ഇലവുംതിട്ട നെല്ലാനിക്കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇലവുംതിട്ടയിലെ ദീപാ ബേക്കറിയില്‍ നിന്ന് ചിക്കൻ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബര്‍ഗര്‍ കഴിച്ചവര്‍ക്ക് അസ്വസ്ഥത ഉണ്ടായതായി സ്ഥിരീകരിച്ചു. ഷവര്‍മ്മ കഴിച്ചവര്‍ക്കും പ്രശ്നങ്ങളുണ്ടോയിട്ടുണ്ട്.സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.അതേസമയം ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.

Back to top button
error: