ചെന്നൈ: ദീപാവലി അടുത്തിരിക്കയാണ്. രാജ്യമെങ്ങും ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്നു. ദീപാവലി സമയത്താണ് ഉത്തേരേന്‍ഡ്യയിലെ കമ്പനികളെല്ലാം ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത്. ഈ ബോണസിനായി കാത്തിരിക്കയാണ് പല ജീവനക്കാരും. ഗിഫ്റ്റ് വൗച്ചറുകളായും ഇന്‍സെന്റീവായും മധുരപലഹാരങ്ങളുമായെല്ലാം കമ്പനികള്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കി സന്തോഷിപ്പിക്കാറുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ദീപാവലി സമ്മാനമാണ് തമിഴ്‌നാട്ടിലെ കോത്തഗിരിയിലെ തേയില തോട്ടമുട ശിവകുമാർ തൊഴിലാളികൾക്ക് നൽകിയിരിക്കുന്നത്. വ്യസ്തസ്ഥമായ ഈ ദീപാവലി ബോണസിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇദ്ദേഹം. മാത്രമല്ല സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി തൊഴിലാളികളേയും ഞെട്ടിച്ചു. രണ്ട് ലക്ഷത്തോളം വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈകുകളാണ് ഇയാള്‍ തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കിയത്.
190 ഏകര്‍ വിസ്തീര്‍ണമുള്ള തേയില തോട്ടത്തിന്റെ ഉടമയാണ് പി ശിവകുമാർ. 627 ജീവനക്കാരാണ് തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 15 ജീവനക്കാര്‍ക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സമ്മാനമായി നല്‍കിയത്. മാനേജര്‍, സൂപ്പര്‍വൈസര്‍, സ്റ്റോര്‍ കീപ്പര്‍, കാഷ്യര്‍, ഫീല്‍ഡ് സ്റ്റാഫ്, ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ബൈക്ക് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ബൈക്കിന്റെ കീ നല്‍കിയതിന് ശേഷം അവര്‍ക്കൊപ്പം യാത്ര ചെയ്യുകയും ചെയ്തു ശിവകുമാർ.