LocalNEWS

കോട്ടയം ഐമനത്ത് വള്ളത്തിൽ നിന്ന് വീണ് കാണാതായ 13 വയസുകാരി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടു കിട്ടി

കോട്ടയത്ത് ഐമനത്ത് വള്ളത്തിൽ നിന്ന് വീണ് കാണാതായ അനശ്വര എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പിൽ രതീഷ്  രേഷ്മ ദമ്പതികളുടെ മകളാണ് അനശ്വര. വെച്ചൂർ സെന്റ്. മൈക്കിൾസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വച്ച് ഇന്ന് (തിങ്കൾ) രാവിലെ 8 30 മണിയോടെയായിരുന്നു സംഭവം.

അമ്മയോടൊപ്പം സ്കൂളിലേക്ക്  വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് വള്ളത്തിൽ നിന്നും  വീണ്  കാണാതായത്.

വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ  വരുമ്പോൾ  സർവീസ്  ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. ഫയർഫോഴ്സ് നടത്തിയ തിരച്ചലിലാണ് അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത് .

അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്.

അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം.

പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി.

Back to top button
error: