KeralaNEWS

വിനായകന്റെ അറസ്റ്റും പോലീസിന്റെ ഇരട്ടത്താപ്പും

മ്മട്ടിപ്പാടത്തിന്റെ ചതുപ്പിൽ മാത്രമല്ല അവിടത്തെ ദളിതരുടെ ചോരയും ചേർത്താണ് കൊച്ചി നഗരം കെട്ടിപ്പടുത്തത്…. ജാതിയിൽ താണവനെങ്കിൽ, നിറം കറുത്തവനെങ്കിൽ, വിദ്യാഭ്യാസം കുറഞ്ഞവനെങ്കിൽ, സമ്പത്തില്ലാത്തവനെങ്കിൽ , സ്വാധീനമില്ലാത്തവനെങ്കിൽ സിസ്റ്റം എങ്ങിനെയാണ് ഒരാളോട് പെരുമാറുക എന്ന നിരവധി അനുഭവങ്ങൾ ഉണ്ട്..
 വിനായകന് അവിടെ നിന്ന് നേരിട്ട ഡിസ്ക്രിമിനേഷനെ പറ്റി വിനായകൻ കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. മുമ്പ്  വിനായകന് എതിരെ എടുത്ത സൈബർ കേസിൽ വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തെങ്കിൽ , വിനായകൻ നൽകിയ പരാതിയിൽ പ്രതികളായ നാല് പേർക്കെതിരെ എന്ത് നടപടി എടുത്തു , അവരുടെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടില്ലല്ലോ എന്ന വിനായകന്റെ ചോദ്യം പോലീസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്…
വിനായകനുമായി ബന്ധപ്പെട്ട എറണാകുളം സെൻട്രൽ സ്റ്റേഷനിലെ വീഡിയോയും FIR ഉം  കണ്ടു… അതിൽ വിനായകനെ കുറ്റപ്പെടുത്താവുന്ന ഒരു സംഗതിയുമില്ല…
FIR വിശദാംശങ്ങൾ :  എഫ് ഐ ആർ നമ്പർ 2654/ 2023
പരാതിക്കാരൻ –
.പ്രതാപ ചന്ദ്രൻ കെ ജി
എറണാകുളം നോർത്ത് സ്റ്റേഷൻ,
വകുപ്പ് : കേരള പോലീസ് ആക്ട് 2021,
117e, 118 a
പ്രതി
വിനായകൻ (49) വയസ്സ്
.
പ്രതി ഏതോ ലഹരിക്ക് അടിമപ്പെട്ട് സ്വയം നിയന്ത്രിക്കാനാകാതെ 24.10.2023 വൈകുന്നേരം 7.20ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊതുജനങ്ങളുടെ സ്വകാര്യതക്കും തടസ്സം സൃഷ്ടിക്കുകയും ആയത് വിലക്കിയ എന്റെയും തത്സമയം പാറാവിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കൃത്യ നിർവഹണം തടയണമെന്ന പ്രത്യക്ഷമായ ഉദ്ദേശത്തോടെ മോശമായ വാക്കുകൾ പറയുകയും സ്റ്റേഷൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു…
ഇങ്ങനെ പോകുന്നു അതിലെ വിശദാംശങ്ങൾ..
.
വിനായകന്റെ വീഡിയോ കണ്ടതിൽ  എവിടെയാണ് വിനായകൻ  സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയതെന്ന് മനസ്സിലാകുന്നില്ല.
.
എവിടെയാണ് മോശം വാക്കുകൾ ഉപയോഗിച്ചത്….?
..
എവിടെയാണ് ഭീഷണിപ്പെടുത്തിയത്?
പരസ്യമായി ലക്ഷക്കണക്കിന് ജനങ്ങൾ കണ്ട ഒരു കാഴ്ച്ചക്ക് ഇതാണ് എഫ് ഐ ആർ എങ്കിൽ…. കൂടുതൽ പറയുന്നില്ല..
പോലീസുകാർക്ക് ഒപ്പം മഫ്തിയിൽ വിനായകന്റെ വീട്ടിൽ എത്തിയ വനിതയോട് ആരാണ് എന്ന് ചോദിച്ചപ്പോൾ പോലീസ് ആണെന്ന് മറുപടി പറഞ്ഞതിനെ തുടർന്ന് പോലീസ് ആണെന്ന് ഉറപ്പിക്കാൻ  വിനായകൻ ID കാർഡ് കാണിക്കണമെന്നാവശ്യപ്പെട്ടതിൽ നിന്നാണ് തർക്കം ഉടലെടുക്കുന്നത് .. ആ ഉദ്യാഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി പറയാനാണ് വിനായകൻ നേരിട്ട് സ്റ്റേഷനിൽ എത്തിയത്…  അതിൽ യൂണിഫോം ധരിക്കാത്ത പോലീസ് ഓഫീസർ കാണിച്ച് കൂട്ടുന്നത് മുഴുവൻ വീഡിയോയിൽ ഉണ്ട്. ദൃശ്യങ്ങളിൽ ഉടനീളം വിനായകൻ സാറേ സാറേ എന്ന് തന്നെയാണ് അയാളെ സംബോധന ചെയ്യുന്നത്.  എന്നാൽ തിരിച്ച് ആ ഓഫീസർ പെരുമാറുന്നത് എടാ പോടാ നീ എന്നൊക്കെ വിളിച്ചാണ് …
വീഡിയോ  പുറത്ത് വന്ന് സത്യം എല്ലാവർക്കും മനസ്സിലായ സ്ഥിതിയ്ക്ക് വിനായകന് എതിരായ FIR റദ്ദ് ചെയ്യാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം…. ഒപ്പം പോലീസ് സ്റ്റേഷനിൽ പട്ടി ഷോ കാണിച്ച ആ പോലീസ് ഓഫീസർക്ക് എതിരെ നടപടി എടുക്കുകയും വേണം….
വിനായകൻ സിപിഐഎമ്മിന്റെ പക്ഷത്ത് നിൽക്കുന്നവൻ എന്ന സൗജന്യം ഒരാളും അയാൾക്ക് നൽകേണ്ട…  ഒരു മനുഷ്യൻ എന്ന പരിഗണന മാത്രം നൽകിയാൽ മതി…
വാൽക്കഷണം: മൈത്രി കൂടുമ്പോൾ  പോലീസുകാരുടെ നീ, എടാ, പോടാ വിളി കൂടുന്നതെങ്കിൽ മൈത്രി ഇല്ലാത്ത പോലിസല്ലേ നല്ലത്?
വീട്ടിൽ ഇരുന്ന് മദ്യപിക്കുന്നത് കുറ്റമാണോ? അല്ല. പക്ഷെ അതേ ആൾ പോലീസ് സ്റ്റേഷനിൽ ചെന്നാൽ കഥ മാറും. വാദി പ്രതി ആകും. അതോണ്ട് പോലീസ് സ്റ്റേഷനിൽ പോകുന്നെങ്കിൽ കെട്ട് ഇറങ്ങിയിട്ടും മണം പോയിട്ടും മതി. കോട്ടപ്പുറത്തിന്റെ തുടർക്കഥ വായിച്ച ആരാധകരല്ല അവിടെ ഇരിക്കുന്നത്.
(സോഷ്യൽ മീഡിയ)

Back to top button
error: