IndiaNEWS

അയോധ്യയിൽ ക്ഷേത്രത്തിലെ പൂജാരിയെ ശിഷ്യൻമാർ കഴുത്തറുത്ത് കൊന്നു

ലഖ്നോ:  അയോധ്യയിലെ ഹനുമാൻഗര്‍ഹി ക്ഷേത്രത്തിലെ പുരോഹിതനെ  ശിഷ്യന്മാർ കഴുത്തറുത്ത് കൊന്നു.ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ രാം സഹ്രേ ദാസ്(44) ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ചയാണ് പുരോഹിതനെ രാമജന്മഭൂമി പരിസരത്തെ അതീവ സുരക്ഷാ മേഖലയിലുള്ള മുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരോഹിതൻ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ ദാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

ബുധനാഴ്ച രാത്രി ദാസ് തന്റെ ശിഷ്യന്മാരുമായി അഭിപ്രായ വ്യത്യാസമുണ്ടായതായും ഇത് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവശേഷം കാണാതായ ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഹനുമാൻഗര്‍ഹി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുറിയിലാണ് രാം സഹ്രേ ദാസ് രണ്ട് ശിഷ്യര്‍ക്കൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: