KeralaNEWS

വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വച്ചത് കോൺഗ്രസ് തന്നെ !

ലോകത്തിലെ ഏറ്റവും വലിയ കാർഗോ ഷിപ്പുകളിൽ ഒന്നാണ് എവർഗ്രീൻ. 400 മീറ്റർ നീളമുള്ള ഈ കപ്പലിന് ഏകദേശം 4 ഫുട്ബോൾ ഗ്രൗണ്ടിൻ്റെ വലിപ്പം കാണും , നീളം നോക്കിയാൽ ഈഫൽ ടവറിനേക്കാൾ വലിപ്പം , 23992 കാർഗോ വഹിക്കാൻ പറ്റുന്ന ഈ കപ്പലിന് യാതൊരു വിധ ഡ്രജിംങ്ങും കൂടാതെ വിഴിഞ്ഞത്ത് വരാൻ സാധിക്കും , ഇതാണ് ചുരുക്കി പറഞ്ഞാൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രത്യേകത.
ഇത്രയും സാധ്യതയുള്ള ഒരു തുറമുഖം എന്തുകൊണ്ട് നേരത്തെ ഉണ്ടായില്ല എന്ന ഒരു സംശയം നമ്മൾക്ക് എല്ലാം ഉണ്ടാവും, അത് പോലെ ഈ പദ്ധതിയിൽ ഇടതുപക്ഷത്തിൻ്റെയും കോൺഗ്രസിന്റെയും നിലപാട് എന്തായിരുന്നു എന്നതും നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ്.
വിഴിഞ്ഞം പദ്ധതിയിൽ ആദ്യമായി ഒരു കരാർ ഒപ്പ് വെക്കുന്നത് 1999 ലെ നായനാർ സർക്കാറാണ്.എന്നാൽ അതിന് ശേഷം വന്ന ആൻറണി / ഉമ്മൻ ചാണ്ടി സർക്കാരുകൾ ഒരു കല്ലു പോലും ആ പദ്ധതിയിൽ ഇട്ടില്ല. പക്ഷേ നായനാർ സർക്കാർ ഒപ്പിട്ട കരാർ റദ്ധാക്കി സൂം ഡെവലപ്പേഴ്സിന് കരാർ നൽകുന്നുണ്ട്
അതിന് ശേഷം വിഎസ് സർക്കാർ അധികാരത്തിൽ വരുന്നു. പദ്ധതിയുമായി മുന്നോട്ട് പോവുന്നു. കോൺഗ്രസ് ഭരിക്കുന്ന കേന്ദ്രസർക്കാർ  കരാർ കമ്പനിയിൽ ചൈനീസ് ഷെയർ ഉണ്ടെന്ന കാര്യം ഉന്നയിച്ച് സുരക്ഷാ അനുമതി നിഷേധിച്ചു.
വി എസ് സർക്കാർ സർവ്വകക്ഷി യോഗം വിളിക്കുന്നു, പദ്ധതി PPP മോഡലിൽ റീ ടെൻ്റർ ചെയ്യാൻ തീരുമാനിക്കുന്നു ,അതിൻ്റെ ഭാഗമായി ആഗോള മീറ്റ് സംഘടിപ്പിക്കുന്നു. റീടെൻ്ററിൽ ആദ്യമായി ഒരു കമ്പനി -ve ടെൻ്റർ വിളിക്കുന്നു. അതായത് ആ കമ്പനി 115 കോടി  സർക്കാരിന് ഇങ്ങോട്ട് പൈസ തരാം എന്ന്.
ലാൻകോ കൊണ്ടപ്പള്ളിയുടെ ടെൻ്ററുമായി സർക്കാർ മുന്നോട്ട്പ്പോയി , എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയോടെ സൂം കൺസോർഷ്യം കോടതിയിൽ പോവുന്നു , നിയമകുരുക്കിൽ കുടുങ്ങിയതിനാൽ ലാൻകോ പദ്ധതിയിൽ നിന്നും പിന്മാറി.
അതിന് ശേഷം വിഎസ് സർക്കാർ പദ്ധതി നടപ്പാക്കാൻ ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി  നിയമിക്കുന്നു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ഡ്യൂറി” എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തിൽ  വിഴിഞ്ഞം തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തുന്നു.
ഈ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ തുറമുഖ നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തുകയും തുറമുഖ നടത്തിപ്പിനായി ഒരു സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനും തീരുമാനിച്ചു.
ഇതേ സമയം തന്നെ  സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ തുടങ്ങി,ശുദ്ധജല വിതരണത്തിനുവേണ്ടി പദ്ധതി തയ്യാറാക്കി, ദേശീയപാതയില്‍നിന്ന് തുറമുഖത്തേക്കുള്ള നാലുവരിപ്പാതയുടെ പദ്ധതി തയ്യാറാക്കി, റെയില്‍ കണക്ടിവിറ്റിക്കുവേണ്ടിയുള്ള പദ്ധതി തയ്യാറാക്കി.പിന്നീട് തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമർപ്പിക്കുന്നു. ഈ അപേക്ഷ കോൺഗ്രസ് നേതാവ് ജയറാം രമേശിന് കീഴിലുള്ള  പരിസ്ഥിതി മന്ത്രാലയം പരിശോധിക്കുകയും , വല്ലാര്‍പാടം, കുളച്ചല്‍ , മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് സമീപത്തായതിനാല്‍ പരിസ്ഥിതി പഠനത്തിന് അനുവാദം നല്‍കാനാകില്ലെന്ന വിചിത്ര ന്യായം പറഞ്ഞ് വീണ്ടും കേരളത്തിന്റെ ആവശ്യം നിരസിക്കുന്നു.
വീണ്ടും അപേക്ഷയുമായി കേന്ദ്ര സര്‍ക്കാരിനെ വി എസ് സർക്കാർ സമീപിക്കുന്നു. എന്നാൽ അപേക്ഷ വീണ്ടും തള്ളുന്നു.ഇതിനിടെ വിഎസ് സർക്കാർ മാറി ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വരുന്നു , കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാറും.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പദ്ധതി നടപ്പിലാക്കാൻ ഇടതുപക്ഷ മുന്നണി നിരവധി സമരങ്ങൾ ചെയ്യ്തു , അതിൽ ഒരു സമരം 212 ദിവസമാണ് നീണ്ടുനിന്നത് , അത് പോലെ വിഴിഞ്ഞം മുതൽ സെക്രട്ടറിയേറ്റ് വരെ മനുഷ്യച്ചങ്ങല തുടങ്ങിയവയും ഇടതുപക്ഷത്തിൻ്റെ നേത്യത്വത്തിൽ നടന്നു. നിയമസഭയിലും ഇടതുപക്ഷം ഈ വിഷയം സബ്മിഷൻ ആയും , ശ്രദ്ധ ക്ഷണിക്കലായും , അടിയന്തര പ്രമേയത്തിലൂടെയും ചോദ്യോത്തര വേളയിലുമെല്ലാം ഉന്നയിച്ചു.
ഒടുവിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ  അവസാന കാലത്ത് ഒരാൾ മാത്രം പങ്കെടുത്ത ടെൻറർ ഉറപ്പിക്കുന്നു.  ഈ ടെൻറർ പ്രകാരം പദ്ധതിക്ക് ആവശ്യമായ തുകയുടെ 57% സംസ്ഥാന സർക്കാറാണ് മുടക്കുന്നത് ,11 % കേന്ദ്ര സർക്കാർ , 32% മുടക്കുന്നത് അദാനി പോർട്ടും.ഇന്ത്യയിൽ PPP മോഡൽ പദ്ധതിയിൽ 30 വർഷമാണ് ഒരു കമ്പനിക്ക് കരാർ നൽകുക , എന്നാൽ ഉമ്മൻ ചാണ്ടി ആദ്യമായി 10 വർഷം കൂട്ടി 40 വർഷം അദാനിക്ക് ആദായമുണ്ടാക്കാനായി നൽകി. ഇതാണ് ഈ പദ്ധതിയിൽ ഉമ്മൻചാണ്ടിയുടെ റോൾ.
ഏറ്റവും കൂടുതൽ പണം മുടക്കിയ സംസ്ഥാന സർക്കാരിന് തുറമുഖത്തിൽ നിന്നുള്ള വരുമാനം കിട്ടണമെങ്കിൽ 15 വർഷം കാത്തിരിക്കണം , അതും 1%. ഇത്രയും ‘മികച്ച’ കരാറിനെ ഇടതുപക്ഷം എതിർത്തിരുന്നു. കരാറിനെ മാത്രം , പദ്ധതിയെ അല്ല.
ഉമ്മൻ ചാണ്ടി സർക്കാർ മാറി , പിണറായി സർക്കാർ വരുന്നു , ഈ കരാർ റദ്ധാക്കിയാൽ പുതിയൊരു കരാറിലേക്ക് പോവാൻ നിയമക്കുരുക്കിൽ കുടുങ്ങി വർഷങ്ങൾ എടുക്കുമെന്ന് മനസിലാക്കിയ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോവുന്നു.
വിഎസ് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് ഉമ്മൻ ചാണ്ടി ഇട്ട കല്ല് മാത്രമായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത് .
CONTAINER BERTH ,DREDGING & RECLAMATION, CONTAINER YARD ,BUILDINGS,PROJECT EQUIPMENT, BREAKWATER , GATE COMPLEX & ROAD DEVELOPMENT തുടങ്ങിയ ഭാഗങ്ങൾ അതിവേഗത്തിൽ മുന്നോട്ട് പോയി, ഇപ്പോൾ അവിടെ ആദ്യത്തെ കപ്പൽ വന്നു.
ഇതിനിടയിൽ , ഓഖി, രണ്ട് പ്രളയം , കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ , വി ഡി സതീശനും സുധാകരനും നേരിട്ട് നിയന്ത്രിച്ച രണ്ടാം വിമോചന സമരം ഉൾപ്പടെയുള്ളവയെ  ഇച്ഛാശക്തികൊണ്ട് നേരിട്ടാണ് ഈ സർക്കാർ ഈ പദ്ധതി പൂർത്തീകരിച്ചത്.

Back to top button
error: