കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള പദ്ധതിയാണെങ്കില്‍ പ്രിൻസിപ്പല്‍മാര്‍ എന്തിന് പണം നല്‍കണമെന്ന് ഹൈക്കോടതി ചോദിച്ചു.
എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്കീം എന്നാക്കു എന്നും പറഞ്ഞു. കേസ് മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി.
163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയിലാണ് നടപടി.