NEWSWorld

ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ദായിഫ് എന്ന ഒറ്റക്കണ്ണൻ

ടെൽ അവീവ്:ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ദായിഫ് എന്ന ഒറ്റക്കണ്ണൻ.2021ല്‍ അല്‍ അക്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡിനുള്ള മറുപടിയായിരുന്നു ഇപ്പോഴത്തെ ആക്രമണം.

 റംസാൻ മാസത്തില്‍ അല്‍ അക്സ പള്ളിയില്‍ കടന്ന ഇസ്രയേല്‍ സൈന്യം വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ദായിഫ് തിരിച്ചടി നല്‍കാൻ അന്നു മുതല്‍ ആസൂത്രണം തുടങ്ങിയതാണ് റിപ്പോർട്ട്.

Signature-ad

ദായിഫിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രം മാത്രമാണു മാധ്യമങ്ങളുടെ പക്കലുള്ളത്. ശനിയാഴ്ച ഹമാസ് ടിവി ചാനലിലൂടെയാണു ദായിഫിന്റെ സന്ദേശം പുറത്തുവന്നത്. ദായിഫും ഹമാസിന്റെ ഉന്നത നേതാക്കളും മാത്രമാണ് ആക്രമണപദ്ധതിയെപ്പറ്റി അറിഞ്ഞിരുന്നത്.

ആയിരത്തിലധികം ഹമാസ് പ്രവര്‍ത്തകര്‍ കരയിലൂടെയും കടലിലൂടെയും ആകാശ മാര്‍ഗവും ഇസ്രായേലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചത് ഇസ്രായേല്‍ സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തിരിച്ചടിയായിരുന്നു.

2014ല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദായിഫിന്റെ ഭാര്യയും 7 മാസം പ്രായമുള്ള മകനും 3 വയസ്സ് പ്രായമുള്ള മകളും കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദായിഫിന്റെ പിതാവിന്റെ പേരിലുള്ള വീടും ഇസ്രയേല്‍ തകര്‍ത്തു, ദായിഫിന്റെ സഹോദരനും 2 ബന്ധുക്കളും കൊല്ലപ്പെട്ടു.അതേസമയം ഇയാളെ കണ്ടെത്താൻ ഇസ്രായേലിന് ഇനിയും സാധിച്ചിട്ടില്ല.

ദശാബ്ദങ്ങള്‍ക്കിടെ ഇസ്രായേലിനേറ്റ കനത്ത പ്രഹരത്തിന് പിന്നില്‍ ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഗസ്സാം ബ്രിഗേഡിനെ നയിക്കുന്നത് ദെയ്ഫ് ആണ്. ഓപറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരിലാണ് പുതിയ ആക്രമണം ദെയ്ഫ് പദ്ധതിയിട്ടത്. എല്ലാ പലസ്തീന്‍കാരും ഇതില്‍ ഭാഗമാകണമെന്ന് ദെയ്ഫ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മുമ്ബ് 2021 മെയ് മാസത്തിലാണ് ദെയ്ഫിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വന്നത്. നിരവധി തവണ ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് ദെയ്ഫ്.ആക്രമണത്തിൽ ഇയാളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

ഒരുവേള ബോംബാക്രമണത്തില്‍ പെട്ടുവെന്നും ശരീരം തളര്‍ന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ചക്ര കസേരയിലാണ് ഇദ്ദേഹം എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇസ്രായേല്‍ സൈന്യം പലതവണ പിടിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ദെയ്ഫ്. ഒരു സ്ഥലത്ത് പതിവയി തങ്ങാത്ത ഇദ്ദേഹത്തെ ഹമാസ് നേതാക്കള്‍ക്കിടയിലെ അതിഥി എന്നാണ് അറിയപ്പെടുക.

രണ്ടുപതിറ്റാണ്ടായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്ത നേതാവാണ് ദെയ്ഫ്. ദെയ്ഫിനെ ഭീകര പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയത് 2009ലാണ്. ഇസ്രായേല്‍ സൈനികര്‍ക്കെതിരെ ഒളിയാക്രമണം നടത്തുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും സംഘാടന ശേഷിയുമാണ് ദെയ്ഫിനെ അല്‍ ഗസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തിലെത്തിച്ചത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Back to top button
error: