കോഴിക്കോട്: കൊയിലാണ്ടിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. മത്സ്യത്തൊഴിലാളികളായ സന്തോഷ്, പ്രസാദ്, നിജു, ശൈലേഷ് എന്നിവര്‍ക്കാണ് മിന്നലേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന ഗുരുകൃപ എന്ന ബോട്ടിലാണ് സംഭവം. ബോട്ട് തീരത്ത് നങ്കൂരമിട്ട ശേഷം മത്സ്യം കോരി മാറ്റുന്നതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ബോട്ടിലെ ബാറ്ററി, ഡൈനാമോ, എക്കോ സൗണ്ട് കാമറ, വയര്‍ലെസ് തുടങ്ങിയവ നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം