IndiaNEWS

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വൻ ശമ്പളം വർധന…! പ്രഖ്യാപനം ഉടൻ, പെൻഷൻകാർക്കും ആനുകൂല്യം

     ന്യൂഡെൽഹി: ഉത്സവ സീസണിൽ രാജ്യത്തെ കോടിക്കണക്കിന് സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്തയുണ്ടാകുമെന്ന് സൂചന. ഏഴാം ശമ്പള കമ്മീഷനു കീഴിൽ, പെൻഷൻ വാങ്ങുന്നവർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കുമുള്ള ഡിയർനസ് അലവൻസ് (ഡി.എ), ഡിയർനസ് റിലീഫ് (ഡി.ആർ) എന്നിവയുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനം സർക്കാർ ഉടൻ നടത്തും.

ഡിഎ എത്രത്തോളം വർധിക്കും?

Signature-ad

ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഒക്ടോബറിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്രസർക്കാർ ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ഡിഎ നിലവിലെ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നേക്കും. മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായിരിക്കും അന്തിമ തീരുമാനം.

എന്താണ് ഡിഎ, ഡി ആർ?

രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനാണ് സർക്കാർ ജീവനക്കാർക്ക് ഡി എ
അഥവാ ക്ഷാമബത്ത നൽകുന്നത്. ക്ഷാമബത്ത വർധന മൂലം ജീവനക്കാരുടെ ശമ്പളവും കൂടുന്നു. രാജ്യത്ത് പണപ്പെരുപ്പം വർധിക്കുകയാണെങ്കിൽ, സർക്കാർ ഡിഎയും വർധിപ്പിക്കുന്നു. കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് നൽകുന്ന ആനുകൂല്യമാണ് ഡിയർനസ് റിലീഫ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം, ഓരോ ആറുമാസം കൂടുമ്പോഴും സർക്കാർ ഡിഎ, ഡിആർ നിരക്കുകൾ പതിവായി മാറ്റുന്നു.

ശമ്പളം എത്ര കൂടും?

ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയാണെങ്കിൽ, 42 ശതമാനം ഡിഎ പ്രകാരം, അയാൾക്ക് എല്ലാ മാസവും ഡിഎയായി 7560 രൂപ ലഭിക്കും. ഡിഎ 46 ശതമാനമായി ഉയർന്നാൽ അതിന്റെ തുക 8280 രൂപയാകും. അതായത് ശമ്പളത്തിൽ 720 രൂപയുടെ വർധനവുണ്ടാകും.

Back to top button
error: