പട്ന:24 മണിക്കൂറിനിടെ ബിഹാറിൽ മുങ്ങി മരിച്ചത് 22 പേർ.ഭോജ്പുരിൽ അഞ്ചും ജഹനാബാദിൽ നാലും പട്ന, രോഹ്താസ് എന്നിവിടങ്ങളിൽ മൂന്നുവീതവും ദര്ഭംഗയിലും നവാദയിലും രണ്ടുപേരു വീതവും മധേപുര, കൈമുർ, ഔറംഗാദ് എന്നിവിടങ്ങളിൽ ഒരാളു വീതവുമാണ് മരിച്ചത്.
ഇതില് 19 പേരും സ്ത്രീകളാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.