1,32,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ മൂന്ന് ശതമാനം സീറ്റുകളില്‍ മാത്രമാണ് മത്സരം കാണാന്‍ ആളുകള്‍ എത്തിയത്.45 മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കാനിരിക്കെ ലോകകപ്പിന്റെ വിജയത്തില്‍ സംഘാടകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ് ഉദ്ഘാടന മത്സരത്തിലെ ഗാലറി.
കാഴ്ചക്കാരില്ലാത്ത സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന ചിത്രങ്ങള്‍ ലോകമെങ്ങും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായി മാറിയ രംഗത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിമര്ശനമുയര്ത്തിയിരിക്കുകയാ
ഇന്ത്യക്കാര്‍ ക്രിക്കറ്റിനെയല്ല, ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമാണോ ഇഷ്ടപ്പെടുന്നതെന്ന് ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ടര്‍ ടിം വിഗ്മോര്‍ ചോദിച്ചു. ടിക്കറ്റുകള്‍ വൈകി വിറ്റതും വേദിമാറ്റങ്ങളും മോശം മാര്‍ക്കറ്റിങ്ങുമെല്ലാം കാരണമായേക്കാമെന്നും അദ്ദേഹം എക്സില്‍ അഭിപ്രായപ്പെട്ടു. 1996ല്‍ ഇതേ അഹ്മദാബാദില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് മത്സരത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ചാണ് ക്രിക്കറ്റ് വിദഗ്ധൻ ഡാനിയേല്‍ ബ്രെറ്റിഗ് സംഘാടനത്തിലെ വീഴ്ച തുറന്നുകാട്ടിയത്. ഇംഗ്ലണ്ട് ടീമിന്റെ ആരാധകക്കൂട്ടായ്മയായ ബാര്‍മി ആര്‍മിയും ഗാലറിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.