KeralaNEWS

സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ ഷംസീർ അനുവദിച്ചത് 64 ലക്ഷം രൂപ

കണ്ണൂർ:മിത്ത് വിവാദം കൊളുത്തിവിട്ട സ്പീക്കര്‍ എ.എൻ. ഷംസീര്‍, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ അനുവദിച്ചത് 64 ലക്ഷം രൂപ.തലശ്ശേരി കോടിയേരിയിലെ കാരാല്‍ തെരുവിലാണ് പുരാതനമായ ഈ ക്ഷേത്രം.

പഴമയുടെ പ്രൗഢി നിലനിറുത്തി കുളം മനോഹരമായി നവീകരിക്കുമെന്ന് ഷംസീര്‍ പറയുന്നു. അടുത്ത മാസത്തോടെ പ്രവൃത്തികള്‍ ആരംഭിക്കും.ഗണപതിയെ അവഹേളിച്ചു എന്നാരോപിച്ച്‌ സംഘപരിവാര്‍ സംഘടനകളും എൻ.എസ്.എസും ഷംസീറിനെതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം.

എറണാകുളം കുന്നത്തുനാട്ടിലെ പരിപാടിക്കിടെയായിരുന്നു മിത്ത് പ്രയോഗം. ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഗണപതിക്കെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെന്നും ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രതിഷ്ഠിക്കുന്നു എന്നുമായിരുന്നു ഷംസീറിന്റെ പരാമര്‍ശം.

Back to top button
error: