
ഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി ബഹാവുദ്ദീൻ അല്‍ത്താഫിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.ഒമ്ബത് മാസം മുമ്ബാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്.
ഭര്‍ത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടും ഇതിന് മുൻപും യുവതിയെ മര്‍ദിച്ചിട്ടുണ്ട്. നേരത്തെ, യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്പിച്ചപ്പോള് ഉമ്മയും സഹോദരിയും എത്തി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോവുകയായിരുന്നു.പിന്നീട് ലോഡ്ജിലെത്തിച്ച യുവതിയോട് സുഹൃത്തിന്റെ കൂടെ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
മകളെ ഇയാള്‍ മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് കുട്ടിയുടെ ഉമ്മ പറയുന്നു. ഭര്‍ത്താവിന്റെ അമ്മയും മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബം പറഞ്ഞു.






