മലപ്പുറം:അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ദമ്ബതികള്‍ അറസ്റ്റില്‍.മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ അമീര്‍, ഭാര്യ സഫ്ന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ശരീരത്തിലും അടിവസ്ത്രത്തിലുമായി രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് ഇരുവരും ചേർന്ന് കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തിലാണ് ഇരുവരും കരിപ്പൂരിൽ എത്തിയത്.ഇവരിൽ നിന്നും ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
കള്ളക്കടത്തുസംഘം 50000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.