IndiaNEWS

കഴിഞ്ഞ വർഷം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയത് 2113 കോടി രൂപ !!

ന്യൂഡല്‍ഹി: രാജ്യത്ത് എ.ടി.എം, സൈബര്‍ തട്ടിപ്പുകളിൽ 65 ശതമാനം വര്‍ധനയുണ്ടായെന്ന് ധനമന്ത്രാലയം.പാര്‍ലമെന്‍ററി സമിതിക്ക് മുമ്ബാകെ ധനമന്ത്രാലയം കഴിഞ്ഞ മാസം സമര്‍പ്പിച്ച കണക്കുകളിലാണ് പരാമർശം.
ഒരു മാസം ശരാശരി 2000 പേരാണ് എ.ടി.എം വഴിയും ഓണ്‍ലൈനായുമുള്ള പണം കൈമാറ്റത്തിലും തട്ടിപ്പിനിരയാകുന്നതെന്ന് നാഷണല്‍ പേയ്മെന്‍റ് കോര്‍പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

2021ല്‍ 10.80 ലക്ഷം പണം തട്ടിപ്പുകളിലൂടെ 1119 കോടി രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. അതായത്, രാജ്യത്ത് നടന്ന ഓരോ 67,000 ഇടപാടിലും ഒന്ന് തട്ടിപ്പായിരുന്നു. 2022ല്‍ ഇത് ഓരോ 64,000ത്തിലും ഒന്ന് എന്ന തോതില്‍ ഉയര്‍ന്നു. 17.8 ലക്ഷം തട്ടിപ്പുകളാണ് നടന്നത്. 2113 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയത്.

ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ ചെറുക്കാന്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രത്തോട് പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ചിട്ടുണ്ട്. തട്ടിപ്പില്‍ പണം നഷ്ടമാകുന്ന ഇടപാടുകാരന് നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഓട്ടോമാറ്റിക് കോമ്ബന്‍സേഷന്‍ സൗകര്യം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

ഓണ്‍ലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാല്‍ എന്തുചെയ്യണം?

ഓണ്‍ലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാല്‍ ഉടൻ തന്നെ ക്രൈം ഹെല്‍പ്പ് ലൈൻ നമ്ബറായ 1930ല്‍ വിളിക്കാം. പണം നഷ്ടമായാല്‍ എത്രയും വേഗം (പരമാവധി 48 മണിക്കൂറിനുള്ളില്‍) സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈൻ നമ്ബര്‍ ആയ 1930ലേക്ക് വിളിച്ചു പരാതി നല്‍കിയാല്‍ തട്ടിപ്പുകാര്‍ പണം പിൻവലിക്കുന്നതിന് മുൻപ് തന്നെ ബാങ്ക് വഴിയും മറ്റും ട്രാൻസാക്ഷൻ ബ്ലോക്ക് ചെയ്യാനാകും. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലൂടെയും https://cybercrime.gov.in റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

Back to top button
error: