കണ്ണൂർ:അഞ്ചരക്കണ്ടി കാവിന്‍മൂലയില്‍ റിട്ട. അധ്യാപിക വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു.അഞ്ചരക്കണ്ടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.അധ്യാപിക കാവിന്‍മൂല സത്മത്തില്‍ സി.വി. രമാവതിയാണ് (58) മരിച്ചത്.
രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വളവില്‍പീടികയിലെ പരേതനായ ദാമോദരന്റെയും ഉഷയുടെയും മകളാണ്.ഭര്‍ത്താവ്: പുത്തലത്ത് ദിനേശന്‍ (റിട്ട. ആര്‍ ടി ഒ).മകള്‍: അഞ്ജന (എം ബി ബി എസ് വിദ്യാര്‍ത്ഥി, വയനാട്).