KeralaNEWS

ആശുപത്രിയില്‍ കയറി പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഭർത്താവിന്റെ കാമുകി 

തിരുവല്ല:ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം.പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം.കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിൽ യുവതിയുടെ ‍ഭര്ത്താവിന്റെ കാമുകിയായ പുല്ലുകുളങ്ങര സ്വദേശി അനുഷയെ (25)  ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അനുഷയ്ക്കെതിരെ കൊലപാതകത്തിനാണ് കേസെടുത്തിട്ടുള്ളത്.

നേഴ്സിന്റെ വേഷംധരിച്ച്‌ ആശുപത്രിയില്‍ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്ബില്‍ വായു കുത്തിവെച്ച്‌ കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും  അപകടനില തരണംചെയ്തതായാണ് വിവരം.

Signature-ad

യുവതി കിടന്നിരുന്ന മുറിയില്‍നിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത് രക്തധമനികളില്‍ വായു കടക്കുന്നതോടെ ഉണ്ടാകുന്ന ‘എയര്‍ എംബോളിസം’ എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാര്‍മസിസ്റ്റ് കുടിയായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഇവരുടെ കൈയ്യില്‍നിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്.സ്നേഹയുടെ ഭർത്താവിന്റെ കാമുകിയാണ് യുവതി.

Back to top button
error: