വന്ദേഭാരത് പോലെയല്ല കെ റെയിൽ.ഓരോ ഇരുപത് മിനിറ്റിലും അതിവേഗം സംസ്ഥാനത്ത് യാത്ര സാധ്യമാക്കുന്ന ഒന്നാണ് കെ റയിൽ.വന്ദേഭാരതിന്റെ നേർപകുതി മാത്രമാണ് ടിക്കറ്റ് നിരക്കും.മറ്റ് റയിൽവെ പദ്ധതികൾ വച്ച് നോക്കുമ്പോൾ കുടിയൊഴുപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും വളരെ കുറച്ച് മാത്രമാണ്.കുടിയൊഴുപ്പിക്കേണ്ടി വരുന്നവർക്ക് മികച്ച പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതും.കെ റെയിൽ ആർക്കും വേണ്ടെങ്കിൽ വേണ്ട.പക്ഷെ നാളെയിത് ഈ സർക്കാർ അല്ലെങ്കിൽ മറ്റൊരു സർക്കാർ തീർച്ചയായും കേരളത്തിൽ നടപ്പാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മലയോര നിവാസികൾക്കും അയ്യപ്പഭക്തർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ശബരി റയിൽവെ.ശബരി റെയില്‍വേയുടെ എസ്റ്റിമേറ്റ് വീണ്ടും പുതുക്കിയത് ഈയിടെയാണ്. ഇത് ദക്ഷിണ റെയില്‍വേ ഈയാഴ്ച റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കാൻ ഇരിക്കവെയാണ് 13000 കോടി രൂപ മുടക്കി പുതിയ ആകാശപാത പദ്ധതിയുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ വാദം പമ്ബ വരെ റെയില്‍വേ ലൈൻ എന്നതാണ്.വര്‍ഷത്തില്‍ മൂന്നുമാസം മാത്രം ഉപകാരപ്രദമാകുന്ന പദ്ധതിക്ക് ഇത്രയും പണം മുടക്കണോ അതോ എരമേലില് നിന്ന് പമ്ബയിലേക്ക് അലൈൻമെന്റ് പുതുക്കി നിശ്ചയിച്ച് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ആറ് ജില്ലകളിലെ മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള നിര്‍ദ്ദിഷ്ട ശബരി റെയില്‍വേ പദ്ധതിയാണോ നടപ്പിലാക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടര പതിറ്റാണ്ട് മുമ്ബേ തുടക്കം കുറിച്ച ശബരി റെയില്‍വേ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി യില്‍ പെടുത്തി 2000 കോടി രൂപയും, കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപയും അനുവദിച്ചിരുന്നു ഇതിനിടെയാണ് 13000 കോടി രൂപ മുടക്കി പുതിയ ആകാശപാത പദ്ധതിയുമായി ചിലര്‍ രംഗത്ത് വന്നത്.നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയും യാഥാര്‍ത്ഥ്യത്തിലേക്ക് വരുന്ന സാഹചര്യത്തില്‍ ശബരിപാത ഉപേക്ഷിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.