KeralaNEWS

നഴ്സുമാരുടെ പണിമുടക്ക് താത്ക്കാലികമായി പിന്‍വലിച്ചു; നൈല്‍ ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമ്ബൂര്‍ണ പണിമുടക്കെന്ന് മുന്നറിയിപ്പ്

തൃശൂർ:നൈൽ ആശുപത്രി ഉടമ നഴ്സുമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചുള്ള പണിമുടക്ക് താത്ക്കാലികമായി നഴ്സുമാർ പിന്‍വലിച്ചു. നൈല്‍ ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമ്ബൂര്‍ണ പണിമുടക്കെന്ന് മുന്നറിയിപ്പ് നൽകിയതാണ് ഏഴ് ദിവസമായി തുടർന്നുവന്ന പണിമുടക്ക് പിൻവലിച്ചത്.

നൈല്‍ ആശുപത്രി എം.ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഈ മാസം പത്ത് മുതല്‍ സമ്ബൂര്‍ണ്ണ പണിമുടക്കെന്നും നഴ്സസ് സംഘടനയായ യുഎന്‍എ അറിയിച്ചു.ജില്ലാ കളക്ടറുമായും യുഎൻഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് നേരിട്ട് അന്വേഷിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. നൈല്‍ ആശുപത്രിയിലെ തൊഴില്‍ തര്‍ക്കത്തില്‍ ഇടപെടുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: