KeralaNEWS

വാട്ടർ മെട്രോ സർവീസ് ആരംഭിച്ചു

കൊച്ചി: റോഡ്,റെയിൽ, വിമാനം, മെട്രോ… ഇപ്പോഴിതാ വാട്ടർ മെട്രോയും ചേരുന്നതോടെ കൊച്ചിയിലെ ഗതാഗത സൗകര്യം വല്ലാതെ മാറുകയാണ്.
ഇന്ന് ‍(ബുധൻ) രാവിലെ ഏഴിനാണ് ഹൈക്കോടതി ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കുള്ള ജല മെട്രോയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സര്‍വീസ് ആരംഭിച്ചത്.വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്കുള്ള സര്‍വീസ് വ്യാഴാഴ്ച ആരംഭിക്കും.
കേരളം പോലെ അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്ത് മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍മെട്രോ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വാട്ടർ മെട്രോ സംവിധാനമാണ് കൊച്ചിയിലേത്.
കൊച്ചി മെട്രോ റെയിലിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് വാട്ടര്‍ മെട്രോയും ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനിലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് വാട്ടര്‍ മെട്രോയുടെ സര്‍വീസ്. 38 ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോക്കായി ഒരുക്കിയിട്ടുള്ളത്. ഇവയെ ബന്ധിപ്പിക്കുന്ന 78  ബോട്ടുകളാണ് സര്‍വീസ് നടത്തുക.
ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.ഇതുവഴി തുച്ഛമായ നിരക്കില്‍ സുരക്ഷിതമായ യാത്രയാണ് വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നത്.

Back to top button
error: