സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ളിമിസ് കാതോലിക്ക ബാവ, ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കോട്ടയം ക്നാനായ സഭയുടെ അധിപന് ബിഷപ്പ് മാത്യു മൂലക്കാട്ട്, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായ സുറിയാനി സഭയുടെ മേധാവി മാര്‍ ഔജിന്‍ കുര്യാക്കോസ്, ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബില്‍ ചിങ്ങവനം ക്നാനായ സഭയുടെ മേധാവി കുര്യാക്കോസ് മാര്‍ സേവറിയൂസ്, സീറോ മലങ്കര സഭ കര്‍ദിനാള്‍ മാര്‍ ക്ളിമ്മീസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
എട്ട് സഭാ മേലധ്യക്ഷന്മാരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോക്ടര്‍ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.