KeralaNEWS

പ്രധാനമന്ത്രിക്കെതിരെ ചാവേറാക്രമണം; സുരേന്ദ്രൻ കത്ത് മൂടിവച്ചത് ഒരാഴ്ച

കൊച്ചി:പ്രധാനമന്ത്രിക്കെതിരെ ചാവേറാക്രമണം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഭീഷണിക്കത്ത് കിട്ടിയിട്ടും ഒരാഴ്ച മൂടിവച്ചതില്‍ രാഷ്ട്രീയ ദുരൂഹത.കത്ത് ലഭിച്ച്‌ ഒരാഴ്ച കഴിഞ്ഞ് പ്രധാനമന്ത്രിയെത്താന്‍ രണ്ടു ദിവസംമാത്രം ബാക്കിനില്‍ക്കെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കത്തിനെക്കുറിച്ച്‌ മാധ്യമങ്ങളോട് പറഞ്ഞത്
കൊച്ചി സ്വദേശിയുടെ ഫോണ്‍ നമ്ബര്‍ സഹിതമുള്ള കത്താണ് ബിജെപി ഓഫീസില്‍ ലഭിച്ചത്.ഇയാളുടെ വീട്ടില്‍ പൊലീസ് സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും ഇയാളുടെ കൈയക്ഷരമല്ല കത്തിലുള്ളത്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.സുരക്ഷാപ്രശ്നങ്ങളില്ലെന്ന് വ്യക്തമായശേഷമാണ് സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഭീഷണിക്കത്തിനെക്കുറിച്ച്‌ പറഞ്ഞത്.സംഭവത്തിൽ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.സുരക്ഷാക്രമീകരണങ്ങളുടെ വിവരം പുറത്തുവന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: