IndiaNEWS

ഉത്തർപ്രദേശിൽ വീണ്ടും കൊല;25 വയസ്സുകാരിയെ അടിച്ചു കൊന്നു

ലക്നൗ: ഉത്തർപ്രദേശിൽ 25-കാരിയെ അടിച്ചുകൊന്നു.ആള്‍ക്കൂട്ടത്തില്‍ നിന്ന് സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 25 കാരിയായ യുവതിക്ക് ദാരുണാന്ത്യം.
ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം.അല്‍ക സാഹ്നി എന്ന യുവതിയാണ് ഇരുമ്ബ് കമ്ബികൊണ്ടുള്ള അടിയേറ്റു മരിച്ചത്. ഭൂമിയുമായി ബന്ധപ്പെട്ട് കുടുംബവുമായി പഴയ ശത്രുതയുണ്ടായിരുന്ന ജിതേന്ദ്ര സിംഗ്, രാജു സിംഗ് എന്നിവരില്‍ നിന്ന് സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Back to top button
error: