KeralaNEWS

തുടക്കത്തിലെ വെട്ടിനിരത്തൽ;നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി പിറക്കുന്നതിനു മുൻപേ പിളർന്നു

കൊച്ചി: തുടക്കത്തിലെ അപശബ്ദവുമായി നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ പിറവി.പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആകാമെന്നേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിന്‍മാറിയതോടെ വിവി അഗസ്റ്റിനെ ചെയര്‍മാനായി പ്രഖ്യാപിച്ച്‌ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി പിറന്നു.
മുന്‍ എംപിയും എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ഷക പ്രമുഖനുമായിരുന്ന നേതാവിനെയായിരുന്നു എന്‍പിപിയുടെ ചെയര്‍മാനായി പരിഗണിച്ചിരുന്നത്.ഇതേ തുടര്‍ന്ന്  ജോണി നെല്ലൂര്‍ ചെയര്‍മാന്‍ പദവി ആഗ്രഹിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണങ്ങള്‍ മോശമായിരുന്നതിനാല്‍ ജോണിയെ പാര്‍ട്ടി മുഖമാക്കേണ്ടതില്ലെന്ന് ‘അണിയറ ശില്‍പികള്‍’ തീരുമാനിക്കുകയായിരുന്നു.

വിവി അഗസ്റ്റിന്‍ വന്ദ്യവയോധികനാണെന്നത് ചൂണ്ടിക്കാട്ടിയിട്ടും അഗസ്റ്റിനെ തന്നെ തല്‍ക്കാലം ചെയര്‍മാനായി നിശ്ചയിച്ചത് പിന്നീട് കൊള്ളാവുന്ന ആരെയെങ്കിലും കിട്ടിയാല്‍ ഈ പദവിയിലേയ്ക്ക് പരിഗണിക്കുന്നതിനായിട്ടാണ്. അതുവരെ അഗസ്റ്റിന്‍ തുടരും.ബിജെപി ന്യൂനപക്ഷ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു അഗസ്റ്റിന്‍.ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.എകെസിസി മുന്‍ പ്രസിഡന്‍റുമായിരുന്നു.

ഇടുക്കിയിലെ രണ്ട് മുന്‍ ഡിസിസി പ്രസിഡന്‍റുമാരും പത്തനംതിട്ടയിലെ മുന്‍ ഡിസിസി പ്രസിഡന്‍റും എന്‍പിപിയില്‍ ചേരുമെന്ന് അറിയിച്ചുരുന്നുവെങ്കിലും അവരും ലഭിക്കേണ്ട സ്ഥാനത്തെ ചൊല്ലി മടിച്ചു നില്‍ക്കുകയാണ്.പല മുന്‍ എംഎല്‍എമാരുമായും നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അവരൊക്കെ ഇപ്പോൾ പിന്‍വാങ്ങിയ സ്ഥിതിയാണുള്ളത്.അതോടെ പുതിയ പാര്‍ട്ടി കേരള രാഷ്ട്രീയത്തിലെ നനഞ്ഞ പടക്കമായി രൂപീകരണ ദിവസം തന്നെ മാറിയിരിക്കുകയാണ്.
നാളുകളായുള്ള അണിയറ നീക്കത്തിന് പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപീകരണം. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മതവിശ്വാസികളെ കൂടെ നിര്‍ത്താനുള്ള ബിജെപി ശ്രമത്തിന്‌റെ ഭാഗം കൂടിയാണ് ഇത്. ഈസ്റ്റര്‍ ദിനത്തില്‍ ബിജപി നേതാക്കള്‍ വിവിധ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചതും ബിജെപിയുമായുള്ള സമീപനങ്ങള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ പരസ്യമായി പങ്കുവച്ചതും ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുട കേരളാ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമെന്നതും ശ്രദ്ധേയം.

Back to top button
error: