KeralaNEWS

പത്ത് രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തു; അങ്കമാലിയിലെ ഹോട്ടൽ വ്യാപാരിയുടെ അക്കൗണ്ട് മരവിപ്പിച്ചു

അങ്കമാലി: ചായകുടിച്ച ആൾ 10 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ അങ്കമാലിയിലെ ഹോട്ടൽ വ്യാപാരിയുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു.അങ്കമാലിയിൽ ഹോട്ടൽ നടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷെരീഫിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്.

കഴിഞ്ഞ 10 വർഷമായി അങ്കമാലിയിൽ ഹോട്ടൽ നടത്തിവരുകയാണ് ഷെരീഫ്.ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ജോലിക്കാര്‍ക്ക് കൂലി നല്‍കാനും പെരുന്നാള്‍ ആഘോഷിക്കാനും പണമില്ലാതെ ബുദ്ധിമുട്ടിലായെന്ന് ഷെരീഫ് പറയുന്നു.

മാര്‍ച്ച് 29നാണ് ഷെരീഫിന്‍റെ അക്കൗണ്ടിലേക്ക് പത്ത് രൂപ യുപിഐ ട്രാൻസ്ഫർ ആയി എത്തിയത്.കുടിച്ച ചായയുടെ പണമായാണ് ഒരാള്‍ ഷെറീഫിന് ബാങ്ക് അക്കൗണ്ടിലേക്ക് അടച്ചു കൊടുത്തത്. പണം എത്തി മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് ബ്ലോക്ക് ആയി.എന്നാൽ സംശയാസ്പദമായ ഇടപാടിനെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ഫെഡറല്‍ ബാങ്ക് അധികൃതർ ഷെരീഫിന് അറിയിച്ചത്.

Signature-ad

 

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ഷെരീഫിന്‍റെ സാമ്പത്തിക ഇടപാടെല്ലാം താറുമാറായി.പെരുന്നാള്‍ ആഘോഷം മാത്രമല്ല ജീവനക്കാരുടെ കൂലിപോലും കൊടുക്കാൻ പണമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.

Back to top button
error: