കൊല്ലം: സുഹൃത്തിന്റെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍.കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം.സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത്.
കഴിഞ്ഞദിവസം ബിനു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാര്‍ഡ് താഴെ വീണു. ഇത് കണ്ട ദീപു കാര്‍ഡ് കൈക്കലാക്കുകയും അതില്‍ എഴുതിയിരുന്ന പിന്‍നമ്ബര്‍ ഉപയോഗിച്ച് പണം പിൻവലിക്കുകയുമായിരുന്നു എടിഎം കാര്ഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 10,000 രൂപ പിൻവലിച്ചതായി മനസ്സിലാക്കുന്നത്. തുടർന്ന് പൊലീസിൽ പരാതി നല്കുകയായിരുന്നു.അന്വേഷ്വണത്തി ൽ
ദീപു പണം പിന്‍വലിക്കുന്നതിന്റെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ദയവായി ഇതൊന്നും ചെയ്യരുത് !
- എടിഎം കാർഡിൽ പിൻ നമ്പർ എഴുതരുത്.പിൻ നമ്പർ മനഃപാഠമാക്കുക.
- എടിഎം പാസ്‌വേഡ് പരിചയമില്ലാത്തവരുമായി പങ്കുവയ്ക്കരുത്. കാർഡ് കൈമാറുകയോ കാർഡ് വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യരുത്.
- ബാങ്ക് ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ ആരുമായും പിൻ നമ്പർ പങ്കുവയ്ക്കരുത്.
- നിങ്ങളുടെ കണമുന്നിൽവച്ച് തന്നെ പേയ്മെന്റ് നടത്തുക. ഉദാഹരണത്തിന് പെട്രോൾ പമ്പിൽ പണമടയ്ക്കുമ്പോൾ മാറിനിന്ന് പേയ്മെന്റ് ചെയ്യുന്നതിന് പകരം നിങ്ങളുടെ മുന്നിൽനിന്ന് തന്നെ കാർഡ് ഉപയോഗിക്കാൻ അവസരമുണ്ടാക്കുക
- ഇടപാട് നടത്തുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക.