KeralaNEWS

ട്രെയിനിൽ12 കുപ്പി ഗോവൻ മദ്യവുമായി റെയില്‍വേ ക്ലീനിംഗ് സ്റ്റാഫ് അറസ്റ്റിൽ

തിരുവനന്തപുരം:ട്രെയിനിൽ യാത്രക്കാർക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന 12 കുപ്പി ഗോവൻമദ്യം ഫെനിയുമായി റെയില്‍വേ ക്ലീനിംഗ് സ്റ്റാഫ് അറസ്റ്റിൽ.
ഹംസഫര്‍ എക്‌സ്‌പ്രസിലെ താത്കാലിക ക്ലീനിംഗ് ജോലിക്കാരനായ ഗുജറാത്ത്‌ സ്വദേശി സുമര (25) ആണ് അറസ്റ്റിലായത്.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഗോവന്‍ മദ്യമാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ്‌ കുമാര്‍, സി.പി.ഒമാരായ, സുരേഷ് ബാബു, അക്ഷയ് സുരേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍, റെയില്‍വേ കോണ്‍സ്റ്റബിള്‍ അരുണ്‍ ബാബു, അജിത് കുമാര്‍, മൈക്കിള്‍, റെയില്‍വേ എ.എസ്.ഐ ജോജി ജോസഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Back to top button
error: