NEWSWorld

സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യമനിൽ 85 പേർ മരിച്ചു

സനാ:യമൻ തലസ്ഥാന നഗരമായ സനയിലെ സൗജന്യ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചു. സംഭവത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പലരുടെയും പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.

ബാബ് അൽ- യമൻ ജില്ലയിലെ സ്കൂളിലാണ് റംസാനോടനുബന്ധിച്ച് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തത്.

 

Signature-ad

രക്ഷാപ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലായിരുന്നു ഇവിടെ തിരക്ക് അനുഭവപ്പെട്ടത്. ഒടുവിൽ സൈന്യം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യമനിൽ വൻ ഭക്ഷ്യ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

Back to top button
error: