KeralaNEWS

പരീക്ഷണ ഓട്ടത്തിനിടെ വന്ദേ ഭാരത് ട്രെയിന്‍ വൈകിയ സംഭവം;റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

കോട്ടയം:പരീക്ഷണ ഓട്ടത്തിനിടെ വന്ദേ ഭാരത് ട്രെയിന്‍ വൈകിയതിന് റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു.യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.

തിരുവനന്തപുരം ഡിവിഷൻ റെയില്‍വേ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥന്‍ പി എല്‍ കുമാറിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. തിരുവനന്തപുരം കണ്ണൂര്‍ പരീക്ഷണ ഓട്ടത്തിനിടെ തിരിച്ചുള്ള യാത്രയില്‍ പിറവം റോഡ് സ്റ്റേഷനിൽ  2 മിനിറ്റ് ട്രെയിൻ വൈകിയതിനെ തുടർന്നായിരുന്നു നടപടി.

Back to top button
error: