FoodNEWS

മുളക് കൃഷി, അറിയേണ്ടതെല്ലാം

മുളക് നന്നായ് വളം വേണ്ടുന്ന ഒരു ചെടിയാണ്.കൃത്യമായ വളപ്രയോഗങ്ങളിലൂടെ മാത്രമെ മുളകിനെ സംരക്ഷിക്കാനാവൂ.അതിൽ ശ്രദ്ധിക്കേണ്ടത് സൂക്ഷ്മമൂലകങ്ങളുടെ കുറവ് ആണ് ഉദ്ധാഹരണമായി ബോറോണിന്റെ അഭാവം ചെടിയുടെ ഇലകളുടെയും കായ്കളുടെയും ഷെയ്പ്പ് നഷ്ടപ്പെടുത്തുന്നു, കാൽസ്യം കുറഞ്ഞാൽ ഇല കുരുടിക്കുന്നു ,സൾഫർകുറഞ്ഞാൽ കൂമ്പില മഞ്ഞയ്ക്കുന്നു  അയൺ കുറഞ്ഞാൽ കൂമ്പില വെള്ള കളർ ആവും, മഗ്നീഷ്യത്തിന്റെ കുറവ് കലയുടെ ഞരമ്പ് പച്ചക്കളറും ബാക്കി ഭാഗം മഞ്ഞയായും വരും.മാംഗനീസിന്റെ കുറവു മഞ്ഞ കുത്തുപാടുകളായും കാണാം .ഇത്രയും കാര്യങ്ങൾ ചെടി നോക്കി മനസ്സിലാക്കിയാൽ പച്ചമുളക് കൃഷിയിൽ 80 % നമ്മൾ വിജയിച്ചു.
 ആരോഗ്യമുള്ള ചെടിയിൽ കീടങ്ങളുടെ ആക്രമണം കുറവായിരിക്കും.കീടങ്ങൾ കുറഞ്ഞാൽ രോഗങ്ങൾ കുറയും പ്രത്യേകിച്ച് ചൂടുകാലത്തെ വൈറസ് രോഗം ഇത് പരത്തുന്നത് നീരുറ്റിക്കുടിക്കുന്ന ജീവികൾ ആണ് ചെടി ആരോഗ്യമുണ്ടെങ്കിൽ അതിന്റെ ആക്രമണം കുറയ്ക്കാം .വെള്ളിച്ച ,നീരുറ്റിക്കുട്ടിക്കുന്ന പേനുകൾ തുടങ്ങിയവയാണ് പ്രധാന കീടങ്ങൾ .വേപ്പെണ്ണ 15 ദിവസത്തെ ഇടവേളയിൽ സ്പ്രേ ചെയ്താൽ ഇതിനെ അകറ്റി നിർത്താം.
മുളകിനെ ഏറ്റവും ബാധിക്കുന്ന രോഗം ബാക്ടീരിയൽ, ഫംഗൽ വാട്ടങ്ങളാണ് അത് കൃത്യമായ കുമിൾ നാശിനികളിലൂടെ ഒരു പരിധി വരെ തടഞ്ഞു നിർത്താം ,വന്നു കഴിഞ്ഞാൽ ചെടി പറിച്ചു കളഞ്ഞ് തടം വൃത്തിയാക്കിയിടണം.

Back to top button
error: