തൃശ്ശൂർ: യുഎൻഎക്ക് ഔദ്യോഗിക വെബ് സൈറ്റ് കൂടാതെ പുതിയ ആൻഡ്രോയിഡ് ആപ്ലിക്കേഷനും നിലവിൽ വന്നെന്ന് യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷ.
ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി യുഎൻഎയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. യുഎൻഎ മെമ്പർഷിപ്പും ആപ്പ് വഴി എടുക്കാവുന്നതാണ്.ഐ.ഒ.എസ് ആപ്ലിക്കേഷനും ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നും ജാസ്മിൻഷ പറഞ്ഞു.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു ട്രേഡ് യൂണിയൻ ഇത്തരത്തിൽ ഇ-ഓർഗൈനസർ മൊബൈൽ അപ്ലിക്കേഷൻ ഇറക്കുന്നത്.ഇതിലൂടെ ക്രിയാത്മകമായ സംഘടനാ പ്രവർത്തനം നടത്താൻ സാധിക്കുന്നതാണ്.പരാതികൾ അയക്കുന്നതിന് പ്രത്യേക ഓപ്ഷനുകൾ ഉണ്ട്.ഇതുവഴി ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി, ജർമ്മൻ ഭാഷാ പഠന സൗകര്യവും, റിക്രൂട്ട്മെൻ്റ് സംബന്ധിക്കുന്ന വിവരങ്ങളും ലഭ്യമാകും.
ഇ ഓർഗനൈസർ മൊബൈൽ അപ്ലിക്കേഷൻ യുഎൻഎക്കായി ഡവലപ്പ് ചെയ്ത് തന്നത് Imit Park Ltd ( imitpark.com )ആണ്.
ജാസ്മിൻഷ.എം
യുഎൻഎ