IndiaNEWS

യുപിയിൽ കാറപകടം;6 മരണം

ലക്നൗ : ഉത്തര്‍പ്രദേശിലെ ശ്രാവസ്‌തിയില്‍ ദേശീയപാത 730ലുണ്ടായ കാറപകടത്തില്‍ ആറ് പേര്‍ മരിച്ചു.8 പേര്‍ക്ക് പരിക്കേറ്റു. ഇകൗന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെയാണ് സംഭവം.വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിയുകയായിരുന്നു.

 ശൈലേന്ദ്രകുമാര്‍ (30), മുകേഷ് കുമാര്‍ (28), രമാദേവി (42), ഹരീഷ് കുമാര്‍ (42), വീരു എന്ന അമിത് ഗുപ്‌ത (8), പുട്ടിലാല്‍ എന്ന അര്‍ജുന്‍(25) എന്നിവരാണ് മരിച്ചത്. ബബ്ലു (34), സുന്ദര (30), സുരേഷ് കുമാര്‍ (42), നീതു (28), രോഹിത് (8), നങ്കെ (35), നീലം, ലാഡോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

Signature-ad

പരിക്കേറ്റ എട്ട് പേരെയും ബഹ്‌റൈച്ച്‌ ജില്ല ആശുപത്രിയിലേക്ക് മാറ്റി.ഇതിൽ5 പേരുടെ നില ഗുരുതരമാണ്.ലുധിയാനയിലേക്ക് പോവുകയായിരുന്ന എസ്‌യുവി കാറാണ് അപകടത്തില്‍പ്പെട്ടത്.

Back to top button
error: