FeatureNEWS

ഇപ്പോഴാണ് മരം നടാൻ ഏറ്റവും നല്ല സമയം! 

പ്പോഴാണ് മരം നടാൻ ഏറ്റവും നല്ല സമയം.മാവോ, പ്ലാവോ, പേരയോ എന്തുമാകട്ടെ,ഇപ്പോൾ നട്ടാൽ ഗുണം പലതാണ്.
    മരം നടേണ്ടതെങ്ങനെ?
രണ്ടര അടി നീളവും വീതിയും രണ്ടടി ആഴവും ഉള്ള കുഴി എടുക്കുക (കുഴിയുടെ വലിപ്പം എത്ര കൂടിയാലും കുഴപ്പമില്ല പക്ഷേ കുറയരുത്) രണ്ട് തേങ്ങയുടെ ചകിരി അടിയിൽ നിരത്തുക. മണ്ണും  വളങ്ങളും (ചാണകപ്പൊടി, എല്ലുപൊടി, ആട്ടിൻ കാഷ്ഠം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകൾ) ചേർത്ത് കുഴി മൂടി നന്നായി നനക്കുക. രണ്ട് ദിവസം കൂടുമ്പോൾ നനച്ച് കൊടുക്കുക. വെയിൽ ഏൽക്കാതിരിക്കാൻ ഉണക്കയിലകൾ കൊണ്ട് പുതയിടുക.
           ഈ സമയത്ത് തൈ വാങ്ങുകയോ മുളപ്പിക്കുകയോ ചെയ്യാം.വിത്തുകളുടെ കാലമാണ് ഏപ്രിൽ-മെയ് മാസങ്ങൾ. ത്ത് പതിനഞ്ച് ദിവസം കഴിയുമ്പോൾ നമ്മളിട്ട വളം ഏറക്കുറെ പാകമായിട്ടുണ്ടാകും കുഴിയുടെ നടുവിൽ ചെറിയ കുഴി ഉണ്ടാക്കി അതിൽ തൈ നടാം.തൈയുടെ ചുറ്റുപാടും മണ്ണ് വെയിലേൽക്കാതെ ഉണക്കയിലകൾ നിരത്തിയിടുക. പച്ചിലകളുള്ള ഏതെങ്കിലും കമ്പ് തൈയുടെ തെക്ക് വശത്ത് കുത്തി തണൽ കൊടുത്താൽ വളരെ നല്ലത്. മഴ തുടങ്ങും വരെ ചെറിയ രീതിയിൽ നനച്ചു കൊടുക്കാം. മഴക്കാലം ആകുമ്പോഴേക്ക് വേര് പിടിച്ചു തുടങ്ങും പിന്നെ മഴയോടൊപ്പം കുഴിയിലെ വളങ്ങളും വലിച്ചെടുത്ത് അവ വളർന്നോളും.

നാലു കെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവില്‍ നിറയെ തേന്‍കിനിയുന്ന മാമ്ബഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. എന്നാല്‍, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേന്‍കിനിയും മധുരവും കൈകൊണ്ട് പറിച്ചെടുക്കാവുന്ന മാങ്ങാക്കാലവുമൊക്കെ എങ്ങോ പോയി മറഞ്ഞു.

ഇപ്പോള്‍ നഴ്സറികളില്‍നിന്നും മാമ്പഴമേളകളില്‍നിന്നും വലിയ വിലകൊടുത്തുകൊണ്ടുപോകുന്ന ഒട്ടുമാവിന്‍തൈകളാണ് പല വീട്ടുമുറ്റങ്ങളും അലങ്കരിക്കുന്നത്. എന്നാല്‍  രണ്ടുവര്‍ഷം കൊണ്ട് കായ്ക്കും ഫലം തരും എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ഇവ നാലഞ്ചുകൊല്ലം കഴിഞ്ഞാലും ഇത്തിരിക്കുഞ്ഞനായിത്തന്നെ തളിരിലകള്‍ മാത്രം വന്ന് നില്‍ക്കുന്നതാണ് അനുഭവം.

Signature-ad

അതിനെന്താണ് പോം വഴിയെന്ന് ചിന്തിക്കുന്നവരാണ് മിക്ക മലയാളികളും. ഒട്ടുമാവ് പെട്ടെന്ന് വളരാനും കായ്ക്കാനും തേന്‍കിനിയുന്ന കനികള്‍കിട്ടാനും
വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നടുമ്പോള്‍ ശ്രദ്ധിക്കണം

ഒട്ടേറെയിനം സങ്കരമാവുകളുടെ തൈകളാണ് ഒട്ടുമാവായി നമുക്ക് ലഭിക്കുന്നത് അത് യോജിച്ച രീതിയില്‍ യോജിച്ച സ്ഥലത്ത് നട്ടാലേ ശരിക്കും വളരൂ. നടുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം.

നന്നായി സൂര്യപ്രകാശം ലഭിക്കണം

മാവിന്‍റെ വളര്‍ച്ചയ്ക്കും നല്ല കായ് ഫലം ലഭിക്കാനും സൂര്യപ്രകാശം. അത്യാവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുമായിരിക്കണം ഒരു മീറ്റര്‍ നീളവും വീതിയും ആഴവും ഉള്ള കുഴികള്‍ തയ്യാറേക്കണ്ടത്. കുഴിയില്‍ കാലിവളമോ കമ്പോസ്റ്റോ മണ്ണും മണലുമായി കൂട്ടിനിറച്ചതിന് ശേഷം അത് നനച്ച്‌ അതിനു നടുവിലാണ് തൈകള്‍ നടേണ്ടത്.

തൈകള്‍ പോളിത്തീന്‍ കവറില്‍നിന്ന് മണ്ണിളക്കിയെടുത്തതിന് ശേഷം അതിന്‍റെ തായ് വേര് വളഞ്ഞുപുളഞ്ഞോ മടങ്ങിയോ നില്‍ക്കുന്നുണ്ടെങ്കില്‍ അത് നിവര്‍ത്തിയോ മുറിച്ചോ നേരെയാക്കണം. എന്നിട്ടാണ് നടേണ്ടത് അല്ലെങ്കില്‍ തൈ വളരില്ല.

നന്നായി പരിചരിക്കണം വളം ചെയ്യണം.

 

മാവിന്‍തൈകള്‍ നട്ട് അത് വേണമെങ്കില്‍ താനേ വളരട്ടെയെന്ന നിലപാടാണ്. മിക്കവര്‍ക്കും അത് പാടില്ല. ഓരോ രണ്ടുമാസം കൂടുമ്പോളും തൈയുടെ  മുരട്ടില്‍നിന്ന് ഒന്നരയടി വിട്ട് ചാലുകളെടുത്ത് കാലിവളമോ മണ്ണിരക്കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണിളക്കി നനച്ചുകൊടുക്കണം.

Back to top button
error: