KeralaNEWS

സ്വപ്ന സുരേഷിന് വീണ്ടും തിരിച്ചടി;ഇടതുവിരുദ്ധ ചേരികളുടെ നീക്കം പാളി 

തിരുവനന്തപുരം:‍ സ്വർണക്കടത്ത് കേസ് എല്‍ഡിഎഫിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും എതിരെ തിരിക്കാന്‍ മൂന്നുവര്‍ഷത്തിനിടെ പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായി കോടതിയില്‍നിന്ന് തിരിച്ചടി.
ആര്‍എസ്‌എസ്– -ബിജെപി ഗൂഢാലോചനക്കാരും കേന്ദ്ര ഏജന്‍സികളും യുഡിഎഫും ഇടതുവിരുദ്ധ മാധ്യമങ്ങളും കൊണ്ടുപിടിച്ച്‌ നടത്തിയ നീക്കങ്ങളാണ് പാളിയത്. കോടതി വ്യവഹാരക്കാരുടെയും അതിലോരോന്നും എടുത്ത് നിരന്തരം വാര്‍ത്തയാക്കുന്നവരുടെയും ഗൂഢലക്ഷ്യം നേരത്തെ തന്നെ വ്യക്തമാണ്.
രാജ്യാന്തരബന്ധമുള്ള സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആര്‍എസ്‌എസുകാരനും സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കിയ എച്ച്‌ആര്‍ഡിയുടെ ഭാരവാഹിയാണെന്നുമുള്ള സത്യം മറച്ചാണ് അജികൃഷ്ണന്‍ ‘കോട്ടയം സ്വദേശി’ എന്ന പേരില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെയും മറ്റും പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
‘ഇത്രകാലത്തെ അന്വേഷണത്തില്‍, ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും കക്ഷിക്ക് കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ ? ’ കോടതിയുടെ ചോദ്യത്തിനുമുന്നില്‍ ഹര്‍ജിക്കാരനും അന്വേഷണ ഏജന്‍സികള്‍ക്കും ഉത്തരമുണ്ടായില്ല.
സ്വര്‍ണം ആര് കൊടുത്തുവിട്ടു, ആര്‍ക്കുവേണ്ടി കൊടുത്തുവിട്ടു, എത്ര കമീഷന്‍ പറ്റി, അത് ആരൊക്കെ തുടങ്ങി കേസുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ പലതും പുറത്തുവന്നിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്ന പച്ചക്കള്ളങ്ങള്‍ നിരത്തിവച്ച്‌ ‘ലൈവ് ഷോ’ യും വാര്‍ത്തകളും സൃഷ്ടിക്കാനാകുമെങ്കിലും അവയൊന്നും കോടതികളില്‍ തെളിയിക്കാനാകില്ലെന്നാണ് ദിനംപ്രതിയെന്നോണം തെളിയുന്നത്.കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയ ഹര്‍ജിയിലടക്കം ഇതാണ് വ്യക്തമാകുന്നത്.

Back to top button
error: